Login to make your Collection, Create Playlists and Favourite Songs

Login / Register
നാടകം, സീരിയൽ, സിനിമ; പിന്നിട്ട ഏഴ് പതിറ്റാണ്ടുകൾ
നാടകം, സീരിയൽ, സിനിമ; പിന്നിട്ട ഏഴ് പതിറ്റാണ്ടുകൾ

നാടകം, സീരിയൽ, സിനിമ; പിന്നിട്ട ഏഴ് പതിറ്റാണ്ടുകൾ

00:32:03
Report
2006ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ബാലചന്ദ്ര മേനോന്റെ 'സൂര്യോദയം' എന്ന സീരിയലിലൂടെയാണ് നടി സേതുലക്ഷ്മി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാള സിനിമയില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ച സേതുലക്ഷ്മി സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം, വിനോദയാത്ര, ഭാഗ്യദേവത, ഈ കണ്ണി കൂടി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഹൗ ഓള്‍ഡ് ആര്‍ യു, ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമായി. മഞ്ജു വാര്യര്‍ പ്രധാനവേഷം ചെയ്ത 'ഹൗ ഓള്‍ഡ് ആര്‍ യു' വിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. ചിത്രം പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്ത് 36 വയദിനിലെ എന്ന പേരില്‍ പുറത്തിറങ്ങിയപ്പോള്‍ ജ്യോതികയുടെ കൂടെ സേതുലക്ഷ്മിയും അഭിനയിച്ചു. നാല് തവണ സംസ്ഥാന ചലചിത്ര പുരസ്‌ക്കാരങ്ങളടക്കം ലഭിച്ചിട്ടുള്ള സേതുലക്ഷ്മി സിനിമാ-സീരിയല്‍ രംഗത്ത് ഇപ്പോഴും സജീവമാണ്. തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും സിനിമാ വിശേഷങ്ങളും പങ്കുവെക്കുകയാണ് പ്രിയ വി.പിയുമായുള്ള സംഭാഷണത്തില്‍ സേതുലക്ഷ്മി.

നാടകം, സീരിയൽ, സിനിമ; പിന്നിട്ട ഏഴ് പതിറ്റാണ്ടുകൾ

View more comments
View All Notifications